നിങ്ങളുടെ ജീപിയിലെ ഒരു കറുപ്പ് കാഴ്ചയുണ്ടായിരുന്നാൽ എന്താകും? | Kurzgesagt

🎁Amazon Prime 📖Kindle Unlimited 🎧Audible Plus 🎵Amazon Music Unlimited 🌿iHerb 💰Binance

വീഡിയോ

അപൂർണ്ണം

നിങ്ങളുടെ അടുത്ത് പെട്ടെന്ന് ഒരു നാണയത്തിന്റെ വലിപ്പമുള്ള ഒരു തമോഗർത്തം പ്രത്യക്ഷപ്പെട്ടാൽ

എന്ത് സംഭവിക്കും?

ലളിതമായി പറഞ്ഞാൽ: നിങ്ങൾ മരിക്കും.

വിശദീകരിച്ചാൽ: അത് ആശ്രയിച്ചിരിക്കുന്നു.

ആ തമോഗർതത്തിന് ഒരു നാണയത്തിന്റെ പിണ്ഡമാണോ?

അല്ലെങ്കിൽ ഒരു നാണയത്തിന്റെ വിസ്താരമുള്ളതാണോ?

ഏകദേശം 5 ഗ്രാമ പിണ്ഡമുള്ള ഒരു അമേരിക്കൻ നിക്കൽ അത്ഭുതകരമായി

ഒരു തോമോഗർത്തത്തിൽ വീണെന്ന് സങ്കല്പിക്കുക.

ഈ തമോഗർത്തത്തിന് 10^(-30) മീറ്റർ അര്‍ദ്ധവ്യാസം ഉണ്ടെന്ന് സങ്കല്പിക്കുക.

താരതമ്യത്തിന്, ഒരു ഹൈഡ്രജൻ ആറ്റത്തിന് 10^(-11) മീറ്ററാണ് അർദ്ധവ്യാസം.

അതായത്, ആ തോമോദ്വാരം ഒരു അണുവുമായി താരതമ്യപ്പെടുത്തുമ്പോൾ, അത്, ഒരു അറ്റം സൂര്യനുമായി

താരതമ്യപ്പെടുത്തുന്നത് പോലെ ഇരിക്കും.

സങ്കൽപ്പിക്കാൻ ആകാത്തത്രയും ചെറുത്!

അതുപോലെ, ഒരു ചെറിയ തോമോഗർത്തതിന് ഹോക്കിങ് വികിരണം വഴി ജീർണിക്കുവാൻ, സങ്കപ്പിക്കാനാകാത്ത അത്രയും

ചെറിയ കാലയളവ് മതി.

10^(-23) സെക്കന്റുകൊണ്ട് ആ ചെറിയ പിണ്ഡം വികിരണം ചെയ്തപോകും.

അതിന്റെ 5 ഗ്രാം പിണ്ഡം 450 റ്റെറാജൂൾ ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടും,

അത് ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുകൾ ചേർന്നുള്ളതിന്റെ

മൂന്നിരട്ടി പ്രഹരശേഷിയുള്ള പൊട്ടിത്തെറിയിലേക്ക് നയിക്കും.

ഈ സാഹചര്യത്തിൽ, നിങ്ങൾ മരിക്കും.

നിങ്ങൾക്ക് നാണയവും നഷ്ടപ്പെടും.

ഈ തമോഗർത്തതിന് സാധാരണ നാണയത്തിന്റെ വലിപ്പമാണ് ഉള്ളതെങ്കിൽ,

അതിനേക്കാൾ ഗണ്യമായിരിക്കും.

അതായത്, ഒരു നാണയത്തിന്റെ വ്യാസമുള്ള ഒരു തോമോഗർത്തമാണെങ്കിൽ

അത് ഭൂമിയേക്കാൾ അതിവിപുലമായിരിക്കും.

അതിന് നമ്മുടെ ഗ്രഹത്തിനുള്ളതിനേക്കാൾ ഒരു ബില്ല്യൺ ബില്ല്യണോളം

പ്രതലഗുരുത്വം ഉണ്ടായിരിക്കും.

അതിന്റെ വേലിയേറ്റ ശക്തി നിങ്ങളുടെ ഓരോ കോശങ്ങളേയും

കീറി വേർതിരിക്കും.

എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ തിരിച്ചറിയും മുൻപേ ആ തമോഗർത്തം നിങ്ങളെ വിഴുങ്ങിയിരിക്കും.

ഒരേ ഗുരുത്വാകർഷണം നിയമങ്ങൾ ആണെങ്കിലും,

അത്രയും സാന്ദ്രതയുള്ള വസ്തുക്കളിൽ നിങ്ങൾ അനുഭവിക്കുന്ന ഗുരുത്വം

വളരെ വിഭിന്നമായിരിക്കും.

ഗുരുത്വാകർഷണപരിധി നമുക്ക് നിരീക്ഷിക്കാൻ കഴിയുന്ന

പ്രപഞ്ചത്തിന്റെ അത്രയും വ്യാപ്തിയുള്ളതായിരിക്കുകയും, നാം ഒന്നിൽനിന്ന്

അകലുന്തോറും ഗുരുത്വം കുറഞ്ഞുകൊണ്ടിരിക്കുകയ്യും ചെയ്യും.

ഇപ്പോൾ ഭൂമിയിൽ, നമ്മുടെ തലയും കാലുകളും തമ്മിലുള്ള അകലം ഭൂമിയുടെ കേന്ദ്രത്തിൽനിന്ന്

ഒരേ അകലത്തിൽ തന്നെയായിരിക്കും.

എന്നാൽ നാം നാണയത്തിന്റെ വലുപ്പമുള്ള തമോഗർത്തത്തിലാണെങ്കിൽ

നമ്മുടെ കാലുകൾ നൂറുകണക്കിന് മടങ്ങ് കേന്ദ്രത്തോട് അടുത്തായിരിക്കും,

ഒപ്പം ഗുരുത്വാകർഷണ ശക്തി പതിനായിരക്കണക്കിന് മടങ്ങായിരിക്കുകയും, അത് നമ്മുടെ ശരീരത്തെ

കോടിക്കണക്കിന് കഷണങ്ങളായി ഛിന്നഭിന്നം ആക്കുകയും ചെയ്യും.

എന്നാൽ തമോഗർത്തം നമ്മിൽ മാത്രം അവസാനിക്കില്ല.

തമോഗർത്തം ഇപ്പോൾ പ്രബലമായ ഗുരുത്വാകർഷണ കഷണമാണ്,

ഭൗമ–ചന്ദ്ര–തമോഗർത്ത-മരണ വ്യവസ്ഥിതിയുടെ.

നിങ്ങൾ കരുതിയേക്കും തമോഗർത്തം ഗ്രഹത്തിന്റെ കേന്ദ്രത്തിലേക്ക് മുങ്ങുകയും,

അത് അകത്തുനിന്ന് പുറത്തേക്ക് നശിപ്പിക്കുകയും ചെയ്‌തേക്കുമെന്ന്.

വാസ്തവത്തിൽ, ഭൂമി തമോഗർത്തത്തിലേക്ക് നീങ്ങുകയും അതിന് ചുറ്റും കറങ്ങാൻ തുടങ്ങുകയും ചെയ്യുന്നു,

ഭൂമി തോമോഗർത്തത്തെ വലയം ചെയ്യുന്നതുപോലെ,

ഓരോ തവണ വിഴുങ്ങുന്തോറും അത് ഒരു വളയമായികൊണ്ടിരിക്കും,

അത് അതിലും വിചിത്രമാണ്.

ഭൂമി അകത്തുനിന്ന് നശിപ്പിക്കപ്പെടുമ്പോൾ,

അത് ചുട്ടുപഴുത്ത ഒരു പാറകഷ്ണമായി സങ്കോചിക്കുന്നു,

തമോഗർത്തത്തിനു ചുറ്റും ദൃഢമായ ഒരു ഭ്രമണപഥത്തിൽ.

തമോഗർത്തം അതിനെ തിന്നുകഴിഞ്ഞാൽ പതിയെ അതിന്റെ പിണ്ഡം ഇരട്ടിപ്പിക്കുന്നു.

ചന്ദ്രന്റെ ഭ്രമണപഥം ഇപ്പോൾ വളരെയധികം അണ്ഡാകൃതിയിലാണ്

സൗരയൂഥത്തിലുള്ള ഇതിന്റെ പ്രഭാവം വിസ്മയാവഹമാണ്–

ബൈബിൾ അർത്ഥത്തിലുള്ള ആകർഷണീയത, അതായത് ഭീതിജനകമായത്.

തമോഗർത്തത്തിൽ നിന്നുള്ള വേലിയേറ്റ ബലങ്ങൾ ഭൂമിക്കു സമീപമുള്ള ഛിന്നഗ്രഹങ്ങളെ പൊട്ടിത്തെറിപ്പിച്ചേക്കാം,

ഒരുപക്ഷെ ഛിന്നഗ്രഹമേഖലയുടെ ഭാഗങ്ങളെ വരെ,

പിടിച്ചാൽകിട്ടാത്ത രീതിയിൽ സൗരയൂഥത്തിലൂടെ പാറകൾ അയച്ചുകൊണ്ട്.

ഈ ബോംബുവർഷവും അതിന്റെ ആഘാതവും സാധാരണയായേക്കാം,

അടുത്ത ഏതാനും ദശലക്ഷക്കണക്കിന് വർഷത്തേക്ക്.

അല്പം ഉലയുമെങ്കിലും, ഗ്രഹങ്ങൾ അതേ ഭ്രമണപഥത്തിൽ തന്നെ നിലകൊള്ളും.

നാം ഭൂമിയെന്നു വിളിക്കുന്ന ആ തമോഗർത്തം

ഇപ്പോൾ സൂര്യനുചുറ്റും പരിക്രമണം ചെയ്യും.

ഈ സാഹചര്യത്തിൽ, നിങ്ങളും മരിക്കും.

പാട്രീയണിലേക്കുള്ള നിങ്ങളുടെ സംഭാവനകൾ വഴിയാണ് ഈ ബോണസ് വീഡിയോ സാധ്യമായത്.

നിങ്ങളുടെ പിന്തുണയ്ക്ക് വളരെയധികം നന്ദി!

AskScience Subredditൽ ഉള്ള ഒരു ചോദ്യത്തെ അടിസ്ഥാനമാക്കിയതാണ് ഈ വിഷയം,

ഒപ്പം, ഈ വീഡിയോയിൽ പ്രവർത്തിച്ചിട്ടുള്ള Matt [Caplin?] ആണ് മഹത്തായ ഉത്തരങ്ങൾ നൽകിയത്.

ഇതുപോലുള്ള കൂടുതൽ ആകർഷണീയമായ കാര്യങ്ങൾക്കായി Quarks and Coffee എന്ന അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദർശിക്കുക.

നിങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി subreddit ഉണ്ട്.

തമോഗർത്തങ്ങളെക്കുറിച്ചും മറ്റു സമാന രസകരമായ ന്യൂട്രോൺ നക്ഷത്രങ്ങളെക്കുറിച്ചും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സബ്‌ടൈറ്റിൽ തയ്യാറാക്കിയത് Amara.org കമ്മ്യൂണിറ്റി.

As an Amazon Associate I earn from qualifying purchases 🛒
ഉപയോഗിച്ച് നിർമ്മിച്ചത് (ノ◕ヮ◕)ノ🪄💞💖🥰 across the gl🌍🌏🌎be