വീഡിയോ
അപൂർണ്ണം
2019 ഡിസംബർ മാസം, ചൈനീസ് അധികാരികൾ
ഒരു പ്രേത്യേകതരം വൈറസ് അവരുടെ സമൂഹത്തിൽ പടരുന്നതായി ലോകത്തെ അറിയിച്ചു
അതിനോടടുത്തുള്ള മാസങ്ങളിൽ അത് നിരക്ക് ഏതാണ്ട് ഇരട്ടിയായി മറ്റു രാജ്യങ്ങളിലേക്കും പടർന്നു
ഈ വൈറസ്, സേവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം റിലേറ്റഡ് കൊറോണ വൈറസ് 2 എന്നറിയപ്പെടുന്നു
ഇത് കോവിഡ്-19 എന്ന രോഗത്തിന് കാരണമാവുന്ന ഈ വൈറസിനെ സാധാരണ കൊറോണ വൈറസ് എന്ന് വിളിക്കുന്നു
ഇത് മനുഷ്യനെ ബാധിച്ചാൽ എന്ത് സംഭവിക്കും? ഇതിനെതിരെ നമ്മൾ എന്ത് ചെയ്യും?
ഒരു വൈറസ്, ശരിക്കും ജനിതക വസ്തുക്കൾക്കും കുറച്ച് പ്രോട്ടീനുകൾക്കും ചുറ്റുമുള്ള ഒരു തൊണ്ടു മാത്രമാണ്, ഒരു ജീവജാലം പോലുമല്ല.
ഒരു ജീവനുള്ള സെല്ലിലേക്ക് പ്രവേശിക്കുന്നതിലൂടെ മാത്രമേ ഇതിന് സ്വയം കൂടുതൽ വൈറസിനെ ഉൽപ്പാദിപ്പിക്കാൻ കഴിയൂ.
കൊറോണ ഉപരിതലങ്ങളിലൂടെ വ്യാപിച്ചേക്കാം,
എന്നാൽ ഉപരിതലത്തിൽ എത്രകാലം നിലനിൽക്കുമെന്ന് ഇപ്പോഴും നിശ്‌ചയപ്പെടുത്തീട്ടില്ല.
ഇത് പടരുന്ന പ്രധാനരീതി, ആളുകൾ ചുമക്കുമ്പോൾ ഉള്ള ദ്രാവകം വഴി, അല്ലെങ്കിൽ നിങ്ങൾ രോഗിയായ ഒരാളെ തൊട്ടെതിനുശേഷം,
സ്വയം മുഖത്തോ കണ്ണിലോ തൊടുക
അണുബാധ ഇവിടെ ആരംഭിക്കുന്നു, തുടർന്ന് ശരീരത്തിലേക്ക് കൂടുതൽ ആഴത്തിൽ ഈ വൈറസ് വ്യാപിക്കുന്നു
കുടൽ, പ്ലീഹ അല്ലെങ്കിൽ ശ്വാസകോശം എന്നിവയാണ് ഇതിന്റെ ലക്ഷ്യസ്ഥാനങ്ങൾ.
കുറച്ച് കൊറോണ വൈറസിന് പോലും വളരെ നാടകീയമായ സാഹചര്യം ഉണ്ടാക്കാനാവും.
ശ്വാസകോശം ശതകോടിക്കണക്കിന് എപ്പിത്തീലിയൽ കോശങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ഇവ നിങ്ങളുടെ ശരീരത്തിന്റെ അതിർത്തി കോശങ്ങളാണ്, നിങ്ങളുടെ അവയവങ്ങളും മ്യൂക്കോസയും അണുബാധിതമാവാതെ ഇത് സംരക്ഷിക്കുന്നു.
കൊറോണ അതിന്റെ ജനിതകവസ്തുക്കൾ ഇരയുടെ പ്രേത്യേക ചർമ്മങ്ങളിലൂടെ കോശത്തിലേക്കു കുത്തിവയ്ക്കുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത കോശം വളരെ ലളിതമായ പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നു:
പകർത്തുക, വീണ്ടും ഉണ്ടാക്കുക.
ഇത് യഥാർത്ഥ വൈറസിന്റെ കൂടുതൽ പകർപ്പുകൾകൊണ്ട് കോശം നിറയ്ക്കുന്നു, ശേഷം ഒരു നിർണായക ഘട്ടത്തിലെത്തി ഒരു അന്തിമ ആജ്ഞ ഇതിനു ലഭിക്കുന്നു:
സ്വയം നശിക്കുക.
ഇതിനു ശേഷം കോശം സ്വയം ഉരുകുകയും കൂടുതൽ കോശങ്ങളെ ആക്രമിക്കാൻ തയ്യാറായ പുതിയ കൊറോണ വൈറസിനെ പുറത്തുവിടുകയും ചെയ്യുന്നു.
രോഗം ബാധിച്ച കോശങ്ങളുടെ എണ്ണം ഗണ്യമായി വളരുന്നു
ഏകദേശം 10 ദിവസത്തിനുശേഷം, ദശലക്ഷക്കണക്കിന് ശരീരകോശങ്ങൾ ബാധിക്കപ്പെടുന്നു, കോടിക്കണക്കിന് വൈറസുകൾ ശ്വാസകോശത്തെ വലയം ചെയ്യുന്നു.
വൈറസ് ഇതുവരെ വളരെയധികം നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല, എന്നാൽ ഇനിയത് ഭീകരമായ മറ്റൊരു സത്വത്തെ നിങ്ങളുടെ നേർക്ക് അഴിച്ചുവിടാൻ പോവുകയാണ്,
നിങ്ങളുടെ സ്വന്തം രോഗപ്രതിരോധ ശേഷി.
രോഗപ്രതിരോധ ശേഷി, നിങ്ങളെ പരിരക്ഷിക്കാൻ വേണ്ടിയുള്ളതാണ്, പക്ഷെ കൃത്യമായി നിയന്ദ്രിച്ചില്ലെങ്കിൽ അത് നിങ്ങളെത്തന്നെ അപകടത്തിലാക്കിയേക്കാം.
വൈറസിനെതിരെ പോരാടുന്നതിന് രോഗപ്രതിരോധ കോശങ്ങൾ ശ്വാസകോശത്തിലേക്ക് ഒഴുകുമ്പോൾ, കൊറോണ അവയിൽ ചിലതിനെ ബാധിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു.
കോശങ്ങൾക്ക് ചെവിയോ കണ്ണോ ഇല്ല.
സൈറ്റോകൈൻസ് എന്നറിയപ്പെടുന്ന ചെറിയ വിവര പ്രോട്ടീനുകൾ വഴിയാണ് അവ കൂടുതലും ആശയവിനിമയം നടത്തുന്നത്.
ഏതാണ്ടെല്ലാ പ്രധാന രോഗപ്രതിരോധ സംവിധാനങ്ങളും അത്തരത്തിലാണ് നിയന്ദ്രിക്കപ്പെടുന്നത്.
കൊറോണ കാരണം, രോഗബാധയുള്ള കോശങ്ങളെ അമിതമായി ആക്രമിക്കാനും ഒരു അർത്ഥത്തിൽ പൂർണമായും കൊന്നൊടുക്കാനും രോഗപ്രതിരോധകോശങ്ങൾ നിർബന്ധിതരാവുന്നു.
ഇത് രോഗപ്രതിരോധവ്യവസ്ഥയെ ഒരു പോരാട്ടത്തിലേക്ക് നയിക്കുകയും ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സൈനികരെ അയയ്ക്കുകയും അതിന്റെ വിഭവങ്ങൾ പാഴാക്കുകയും നാശമുണ്ടാക്കുകയും ചെയ്യുന്നു.
ഇത് രണ്ട് തരത്തിലുള്ള കോശങ്ങളാണ് പ്രത്യേകിച്ചും നാശം വിതയ്ക്കുന്നത്
ആദ്യം, ന്യൂട്രോഫിലുകൾ, നമ്മുടെ സെല്ലുകൾ ഉൾപ്പെടെയുള്ളവയെ കൊല്ലുന്നതിൽ ഇത് വളരെ മികച്ചതാണ്.
ആയിരക്കണക്കിന് ന്യൂട്രോഫിലുകൾ സംഭവസ്ഥലത്തെത്തി, ശത്രുക്കളെപ്പോലെ നമ്മുടെ സ്വന്തം കോശങ്ങളെയും നശിപ്പിക്കുന്ന എൻസൈമുകൾ പുറന്തള്ളാൻ തുടങ്ങുന്നു.
മറ്റൊരു പ്രധാന കൊലയാളി, ടി-കോശങ്ങളാണ്, ഇത് സാധാരണയായി രോഗബാധയുള്ള കോശങ്ങളോട് നിയന്ദ്രിതമായി ആത്മഹത്യ ചെയ്യാൻ നിർദ്ദേശിക്കുന്നു.
ഇപ്പോൾ തന്നെ ആശയകുഴപ്പത്തിലുള്ള അവ ആരോഗ്യകരമായ കോശങ്ങളോടും സ്വയം കൊല്ലാൻ ഉത്തരവിടുന്നു.
കൂടുതൽ കൂടുതൽ രോഗപ്രതിരോധ കോശങ്ങൾ എത്തുന്നതോടുകൂടെ, അവ കൂടുതൽ നാശമുണ്ടാക്കുന്നു, മാത്രമല്ല ആരോഗ്യകരമായ ശ്വാസകോശകലകളെ കൊല്ലുകയും ചെയ്യുന്നു.
ഇത് സ്ഥിരമായി മാറ്റാനാവാത്ത നാശമുണ്ടാക്കിയേക്കാം, ഇത് ശ്വാസകോശത്തിന്റെ ആജീവനാന്ത വൈകല്യത്തിലേക്ക് നയിക്കുന്നു.
മിക്ക കേസുകളിലും, രോഗപ്രതിരോധ ശേഷി സാവധാനം നിയന്ത്രണം വീണ്ടെടുക്കുന്നു.
ഇത് രോഗബാധയുള്ള കോശങ്ങളെ കൊല്ലുകയും പുതിയവയെ ബാധിക്കാൻ ശ്രമിക്കുന്ന വൈറസുകളെ തടയുകയും ആ പരിസരം വൃത്തിയാക്കുകയും ചെയ്യുന്നു.
രോഗശമനം ആരംഭിക്കുന്നു.
കൊറോണ ബാധിച്ച ഭൂരിഭാഗം ആളുകളും താരതമ്യേന നേരിയ ലക്ഷണങ്ങളിലൂടെ സുഖം പ്രാപിക്കുന്നു.
എന്നാൽ പല കേസുകളും ഗുരുതരമായിത്തീരുന്നു.
എല്ലാ കേസുകളും തിരിച്ചറിയപ്പെട്ടിലില്ലാത്തതിനാൽ, ശതമാനക്കണക്കുകൾ നമുക്കിപ്പോളും അറിയില്ല,
എന്നാൽ പകര്ച്ചപ്പനിയേക്കാൾ വളരെയധികം ഗുരുതരമാണെന്നുറപ്പാണ്. കൂടുതൽ കഠിനമായ കേസുകളിൽ,
ദശലക്ഷക്കണക്കിന് എപ്പിത്തീലിയൽ കോശങ്ങൾ നശിച്ചു, അവയ്ക്കൊപ്പം ശ്വാസകോശത്തിന്റെ സംരക്ഷണ വലയം ഇല്ലാതാകുന്നു.
അതിനർത്ഥം ശ്വസനം സംഭവിക്കുന്ന ചെറിയ വായു സഞ്ചികൾ - സാധാരണയായി ചെറിയ തരത്തിലുള്ള ബാക്ടീരിയകളാൽ പോലും ബാധിക്കപ്പെടാം എന്നാണ്.
രോഗികൾക്ക് ന്യുമോണിയ ബാധിക്കുന്നു.
ശ്വസനം കഠിനമാവുകയോ പരാജയപ്പെടുകയോ ചെയ്യുന്നു, രോഗികൾക്ക് അതിജീവിക്കാൻ വെന്റിലേറ്ററുകൾ ആവശ്യമായിവരുന്നു.
രോഗപ്രതിരോധ ശേഷി ആഴ്ചകളോളം പൂർണ്ണ ശേഷിയിൽ പോരാടുകയും ദശലക്ഷക്കണക്കിന് ആൻറിവൈറൽ ആയുധങ്ങൾ നിർമ്മിക്കുകയും ചെയ്തു.
ആയിരക്കണക്കിന് ബാക്ടീരിയകൾ അതിവേഗം പെരുകുമ്പോൾ അതിനു നിയന്ദ്രിക്കാൻ കഴിയാതെ വരുന്നു.
അവ രക്തത്തിൽ പ്രവേശിച്ച് ശരീരത്തെ കീഴടക്കുന്നു; ഇങ്ങനെയുണ്ടാവുകയാണെങ്കിൽ, മരണം സംഭവിക്കാൻവരെ സാധ്യതയുണ്ട്.
കൊറോണ വൈറസിനെ പലപ്പോഴും പകർച്ചപനിയുമായി താരതമ്യപ്പെടുത്തുന്നു, പക്ഷേ യഥാർത്ഥത്തിൽ ഇത് കൂടുതൽ അപകടകാരിയാണ്.
നിലവിലുള്ള ഒരു പകർച്ചവ്യാധിയുടെ സമയത്ത് കൃത്യമായ മരണനിരക്കെടുക്കാൻ പ്രയാസമാണെങ്കിലും, ഇത് മാറ്റുള്ളവയെക്കാൾ ശക്തമായ പകർച്ചവ്യാധിയും കൂടുതൽ വ്യാപിക്കുന്നതുമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്
പകർച്ചപ്പനിയെക്കാൾ വേഗത്തിൽ.
കൊറോണ പോലുള്ള ഒരു പകർച്ചവ്യാധിക്കു രണ്ട് തരം ഭാവികളുണ്ട്: വേഗതയേറിയതും വേഗത കുറഞ്ഞതും
ഇതിന്റെ ഭാവി നിർണയിക്കുന്നത്, പൊട്ടിപ്പുറപ്പെടുന്നതിന്റെ ആദ്യ ദിവസങ്ങളിൽ നാമെല്ലാവരും എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.
ഒരു വേഗതയേറിയ പകർച്ചവ്യാധി ഭയാനകവും നിരവധി ജീവൻ നഷ്ടപ്പെടുത്തുന്നതുമാണ്; എന്നാൽ മന്ദഗതിയിലുള്ള പകർച്ചവ്യാധി ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താൻ തരത്തിൽ പ്രാധാന്യമുണ്ടാകില്ല.
ഒരു വേഗതയേറിയ പാൻഡെമിക്കിന്റെ ഏറ്റവും മോശം അവസ്ഥ ആരംഭിക്കുന്നത് വളരെ വേഗത്തിലുള്ള അണുബാധയിലൂടെയാണ്,
കാരണം ഇത് മന്ദഗതിയിലാക്കാൻ പ്രതിരോധ നടപടികളൊന്നും നിലവിലുണ്ടാകില്ല.
എന്തുകൊണ്ടാണ് ഇത് അപകടകരം?
വേഗതയേറിയ പകർച്ചവ്യാധിയിൽ, ഒരേ സമയം നിരവധി ആളുകൾ രോഗികളാകുന്നു.
എണ്ണം വളരെ വലുതാണെങ്കിൽ, ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല.
എല്ലാവരേയും സഹായിക്കാൻ മെഡിക്കൽ സ്റ്റാഫ് അല്ലെങ്കിൽ വെന്റിലേറ്ററുകൾ പോലുള്ള ഉപകരണങ്ങളും മതിയായ വിഭവങ്ങളും ഉണ്ടാവില്ല.
ചികിത്സകിട്ടാതെ ആളുകൾ മരിക്കും.
കൂടുതൽ മെഡിക്കൽ സ്റ്റാഫ് സ്വയം രോഗികളാകുമ്പോൾ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ശേഷി വീണ്ടും കുറയുന്നു.
ഇങ്ങനെയാണെങ്കിൽ, ആരാണ് ജീവിക്കേണ്ടത്, ആരെയാണ് ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ച് ഭയാനകമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും.
അത്തരമൊരു സാഹചര്യത്തിൽ മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയരുന്നു
ഇത് ഒഴിവാക്കാൻ, ലോകം - അതായത് നമ്മളെല്ലാവരും - ഇത് മന്ദഗതിയിലുള്ള ഒരു മഹാമാരിയാക്കി മാറ്റാൻ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.
ശരിയായ പ്രതികരണങ്ങളാൽ ഒരു പകർച്ചവ്യാധിയെ മന്ദഗതിയിലാക്കാൻ സാധിക്കും.
പ്രത്യേകിച്ചും പ്രാരംഭ ഘട്ടത്തിൽ, അങ്ങനെയായാൽ രോഗബാധിതരായ എല്ലാവർക്കും ചികിത്സ നേടുകയും ആശുപത്രികൾ നിറഞ്ഞുകവിയുന്നതിന്റെ പ്രശ്നവുമില്ല.
കൊറോണയ്ക്ക് ഇതുവരെ വാക്സിൻ കണ്ടുപിച്ചിട്ടില്ലാത്തനിനാൽ, ഒരു സാമൂഹിക വാക്സിൻ പോലെ
പ്രവർത്തിക്കാൻ നമ്മുടെ പെരുമാറ്റത്തെ ചട്ടപ്പെടുത്തണം. ഇത് രണ്ട് കാര്യങ്ങളെ അർത്ഥമാക്കുന്നു:
- രോഗം വരാതെ ശ്രദ്ധിക്കുക; 2. മറ്റുള്ളവരിലേക്ക് പകർത്താതിരിക്കുക.
ഇത് നിസ്സാരമെന്ന് തോന്നുമെങ്കിലും, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം കൈകഴുകുക എന്നതാണ്.
സോപ്പ് യഥാർത്ഥത്തിൽ ഒരു ശക്തമായ ഉപകരണമാണ്.
കൊറോണ വൈറസ് അടിസ്ഥാനപരമായി കൊഴുപ്പിന്റെ ഒരു പാളിയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സോപ്പ് ആ കൊഴുപ്പിനെ തകർക്കുകയും വൈറസിന് നിങ്ങളെ ബാധിക്കാതിരിക്കാൻ പറ്റാതാക്കുകയും ചെയ്യുന്നു.
കൂടാതെ ഇത് നിങ്ങളുടെ കൈകളെ വഴുവഴുപ്പുള്ളതാക്കുകയും, കഴുകുന്ന ശക്തിയിൽ വൈറസുകൾ ഒഴുകിപോവുകയും ചെയ്യുന്നു.
ഇത് ശരിയായി ചെയ്യുന്നതിന്, നിങ്ങൾ കുറച്ച് മുളക് മുറിച്ചശേഷം നിങ്ങളുടെ കണ്ണിൽ കൈകൊണ്ടു തൊടണമെൻകിൽ എപ്രകാരം കൈ കഴുകണമോ അങ്ങനെ കഴുകുക.
അടുത്ത കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ്, ഇതൊരു വളരെ നല്ല അനുഭവമല്ല,
പക്ഷെ നിർബന്ധമായും ചെയ്യേണ്ട ഒരു നല്ല കാര്യമാണ്. ഇതിനർത്ഥം: ആലിംഗനം പാടില്ല, കൈകൊടുക്കൽ പാടില്ല.
നിങ്ങൾക്ക് വീട്ടിൽ താമസിക്കാൻ കഴിയുമെങ്കിൽ, സമൂഹം പ്രവർത്തിക്കാൻ നിര്ബന്ധമുള്ളവരെ സംരക്ഷിക്കാൻ വീട്ടിൽ തന്നെ തുടരുക: ഡോക്ടർമാർ മുതൽ
കാഷ്യർമാർ അല്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥർ വരെ; നിങ്ങൾ എല്ലാവരെയും ആശ്രയിക്കുന്നു; രോഗം വരാതിരിക്കാൻ എല്ലാവരും നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഒരു വലിയ തലത്തിൽ, യാത്രാ നിയന്ത്രണങ്ങളോ(തടങ്ങൾ) വീട്ടിൽ തന്നെ തുടരാനുള്ള ഔദ്യോഗിക നിർദ്ദേശങ്ങളൊവരെ ഇറക്കാവുന്നതാണ്.
ക്വാറൻറൈനുകൾ(തടങ്ങൾ) അനുഭവിക്കാൻ അത്ര സുഗമുള്ളതല്ല, മാത്രമല്ല പല ആളുകളും ഇതിനെതിരാണ്.
പക്ഷേ അവ നമുക്ക് - പ്രത്യേകിച്ചും മരുന്നിനും പ്രതിരോധ കുത്തിവയ്പ്പുകൾക്കുമായി പ്രവർത്തിക്കുന്ന ഗവേഷകർക്കും - നിർണായക സമയം വാങ്ങിക്കോടുക്കുന്നു.
അതിനാൽ നിങ്ങൾ തടങ്കലിനു വിധേയനാണെങ്കിൽ, അത് എന്തുകൊണ്ടെന്ന് മനസിലാക്കുകയും അതിനെ മാനിക്കുകയും ചെയ്യുക.
ഇതത്ര രസകരമായ കാര്യമല്ല. എന്നാൽ വലിയ ചിത്രം നോക്കുമ്പോൾ, ഇത് നമ്മൾ നൽകുന്ന ഒരു വളരെ ചെറിയ വിലയാണ്.
പകർച്ചവ്യാധി എങ്ങനെ അവസാനിക്കുന്നു എന്ന ചോദ്യം അവ എങ്ങനെ ആരംഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു; വളരെ വേഗത്തിൽ ആരംഭിക്കുകയാണെങ്കിൽ, അവ മോശമായി അവസാനിക്കും.
മന്ദഗതിയിൽ ആരംഭിക്കുകയാണെങ്കിൽ, അവ അധികം മോശമല്ലാതേ അവസാനിക്കും. ഈ ദിനത്തിലും യുഗത്തിലും
ഇത് ശരിക്കും നമ്മുടെ കൈകളിലാണ്.
അക്ഷരാർത്ഥത്തിലും
ആലങ്കാരികമായും.
ഈ വീഡിയോ നിർമിക്കാൻ ഞങ്ങളെ സഹായിച്ച വിദഗ്ധർക്ക് ഒരു വലിയ നന്ദി,
പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും അടിസ്ഥാനവിവരത്തിനും അവ പരിഹരിക്കുന്നതിനെപ്പറ്റിയുമുള്ള ഓൺലൈൻ പ്രസിദ്ധീകരണമായ- ‘വേൾഡ് ഇൻ ഡാറ്റ’.
അവരുടെ വെബ്സൈറ്റ് പരിശോധിക്കുക. കൊറോണ പകർച്ചവ്യാധിയെപ്പറ്റി നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന പേജും ആ വെബ്‌സൈറ്റിൽ ഉൾപ്പെടുന്നു.